ഞങ്ങളുടെ സ്കൂളിലേക്ക് സ്വാഗതം

ഇവിടെ നിങ്ങളെ കണ്ടുമുട്ടിയതിൽ ഞങ്ങൾക്ക് ഏറെ സന്തോഷം. ThroughTheScriptures.com–ലേക്ക് നിങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഈ യാത്ര നിങ്ങൾക്ക് രസകരവും വിജ്ഞാനപ്രദവും സംതൃപ്തിദായകവും ആകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. മത്തായി 28-ൽ യേശു തന്റെ ശിഷ്യരോട് ഇപ്രകാരം അരുളിച്ചെയ്തു: “ആകയാൽ നിങ്ങൾ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിൻ. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവർക്ക് ജ്ഞാനസ്നാനം നൽകുവിൻ.“ ഈ ആജ്ഞ പല തരത്തിലും നിറവേറ്റപ്പെടേണ്ടതുണ്ട്. ആദ്യമെല്ലാം ഓരോ സ്ഥലത്തേക്ക് കാൽനടയായി പോയി ഈ ആജ്ഞ നിറവേറ്റേണ്ടിയിരുന്നു. പിന്നീട് ചിലർ കപ്പലുകളിൽ കയറി ഓരോ തീരങ്ങളിലും പോയി ദൈവ വചനം ജനങ്ങളിലേക്ക് എത്തിച്ചു. മറ്റു ചിലർ കത്തുകളെഴുതി ദൂതർ വശം കൊടുത്തയയ്ക്കുകയും ദൂതർ അത് പല സ്ഥലങ്ങളിലും ഉറക്കെ വായിക്കുകയും ചെയ്തു. പിന്നീട് നമുക്ക് എഴുതിയ വചനം- ബൈബിളും വ്യാഖ്യാനങ്ങളും മറ്റ് ബൈബിൾ മെറ്റീരിയലുകളും ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് വിതരണം ചെയ്യപ്പെട്ടു. ഇന്ന് എല്ലായിടത്തുമുള്ള വീടുകളിലും ജനഹൃദയങ്ങളിലും നമുക്ക് എത്താൻ കഴിഞ്ഞിട്ടുണ്ട്.

ThroughTheScriptures.com കേൾവികേട്ട ബൈബിൾ പണ്ഡിതർ തയാറാക്കിയ ബൈബിൾ പഠന വസ്തുക്കളാണ് അവതരിപ്പിക്കുന്നത്. ബൈബിളിലെ പഴയ നിയമവും പുതിയ നിയമവും എങ്ങനെ വ്യക്തമായും യുക്തിഭദ്രമായും പഠിക്കാമെന്നതിനെ കുറിച്ച് ഒരു വ്യക്തമായ ചിത്രം ഇത് നൽകുന്നു. ഇരുപത്തി മൂന്ന് വ്യത്യസ്ത ഭാഷകളിൽ ബൈബിൾ ആഴത്തിൽ പഠിപ്പിക്കുന്നു. അവിശ്വസനീയമായ മൂല്യമാണ് ThroughTheScriptures.com നൽകുന്നത്. ഒരു ചെറിയ രജിസ്ട്രേഷൻ ഫീ നൽകിയാൽ പ്രസക്തമായ ബൈബിൾ പഠന വസ്തുക്കളും ആ വസ്തുക്കൾ സംബന്ധിച്ചുള്ള വിദഗ്ധരുടെ അഭിപ്രായങ്ങളും ആ വസ്തുക്കൾ എത്ര നന്നായി നിങ്ങൾ പഠിക്കുന്നു എന്ന് മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കുന്ന അഭ്യാസങ്ങളും ഓരോ ഗ്രൂപ്പ് കോഴ്സ് അവസാനിക്കുമ്പോഴും സർട്ടിഫിക്കറ്റുകളും ഉൾപ്പെടുന്നു. അവസാനം നിങ്ങളുടെ പക്കൽ ഒരു മൂല്യവത്തായ ബൈബ്ലിക്കൽ റഫറൻസ് ലൈബ്രറി ഉണ്ടാകും. അതു മാത്രമല്ല, ദൈവത്തിന്റെ വചനം പഠിക്കുന്നതിനു പുറമേ ദൈവ സത്യത്തിലും ദൈവ കൃപയിലും ജീവിക്കാനും നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. അപ്രകാരം ചെയ്യുന്നതിലൂടെ ഭൂമിയിൽ സമൃദ്ധവും സംതൃപ്തിദായകവുമായ ഒരു ജീവിതവും സ്വർഗത്തിൽ അനശ്വര ജീവിതവും നമുക്ക് ലഭിക്കും. ഈശ്വരൻ നിങ്ങളെ ഈ യാത്രയിൽ അനുഗ്രഹിക്കട്ടെ.

  • പേഴ്സണൽ ചോയ്സ്
  • പേഴ്സണൽ ചോയ്സ്
  • ഏതു പുസ്തകവും ഏതു സമയവും തെരഞ്ഞെടുക്കൂ. നിങ്ങൾക്ക് താല്പര്യം തോന്നിയ ബൈബിളിലെ ഏത് പുസ്തകവും ആഴത്തിൽ പഠിക്കാനുള്ള മികച്ച അവസരമാണ് ഞങ്ങളുടെ വ്യക്തിഗത കോഴ്സുകൾ.
  • സെമസ്റ്റർ പഠനങ്ങൾ
  • സെമസ്റ്റർ പഠനങ്ങൾ
  • വേദപുസ്തകം മുഴുവൻ, തുടക്കം മുതൽ അവസാനം വരെ പഠിക്കുക.ഞങ്ങളുടെ സ്കൂൾ വിദ്യാർഥികൾക്ക് ബൈബിളിന്റെ ഓരോ പുസ്തകവും സമഗ്രമായി അവലോകനം ചെയ്തുകൊണ്ടുള്ള അനുയോജ്യമായ ഒരു പഠന വേദി ഒരുക്കുന്നു.
  • ഒരു സ്കൂൾ എങ്ങനെ ആരംഭിക്കാം
  • ഒരു സ്കൂൾ എങ്ങനെ ആരംഭിക്കാം
  • മറ്റുള്ളവർക്കൊപ്പം ബൈബിൾ പഠിക്കാൻ ആഗ്രഹമുണ്ടോ? ഒന്നിച്ചൊരു ഗ്രൂപ്പുണ്ടാ‍ക്കൂ. ബൈബിളിനെ കുറിച്ചുള്ള അറിവ് മെച്ചപ്പെടുത്താനായി ഒരു പഠന ഗ്രൂപ്പ് എങ്ങനെ നിർമ്മിക്കാമെന്നുള്ള ഞങ്ങളുടെ ടിപ്സും നല്ല കീഴ് വഴക്കങ്ങളും അഭ്യസിക്കൂ.

വേദപുസ്തകം ശ്രദ്ധയോടെ പഠിക്കൽ

ലോകത്ത് എല്ലാവർക്കും ബൈബിൾ ജ്ഞാനം നൽകുകയാണ് ത്രൂ ദ് സ്ക്രിപ്ചേഴ്സിന്റെ ലക്ഷ്യം. ബൈബിൾ എന്ത് പറയുന്നു എന്ന് അറിയാൻ ആഗ്രഹിക്കുന്നവർക്ക് എല്ലാം പഠിക്കാൻ ഒരു അവസരം വേണം. കഴിയുന്നത്ര ആളുകൾക്ക് ഈ അവസരം നൽകുകയാണ് ഞങ്ങളുടെ ലക്ഷ്യം. ലോകമെമ്പാടുമുള്ള 23 ഭാഷകളിൽ ഞങ്ങളുടെ കോഴ്സുകൾ ലഭ്യമാണ്. ഈ കോഴ്സിൽ നിന്ന് ലഭിക്കുന്ന ഓരോ ഡോളറും ഈ ലക്ഷ്യത്തിനു വേണ്ടി ആണ് ചെലവഴിക്കുന്നത്.