സ്വകാര്യതാ നയം

 

ഇത് ട്രൂത്ത് ഫോർ ടുഡേ വേൾഡ് മിഷൻ സ്കൂൾ, ഇൻകിന്റെ (“ട്രൂത്ത് ഫോർ ടുഡേ”‌) വെബ്സൈറ്റ് ആണ്. ഈ വെബ്സൈറ്റിലൂടെ നിങ്ങൾ നൽകുന്ന വിവരങ്ങൾ സശ്രദ്ധം സംരക്ഷിച്ച് ഞങ്ങൾ നിങ്ങളുടെ സ്വകാര്യതയെ ആദരിക്കുകയും ഞങ്ങളിൽ നിങ്ങൾ അർപ്പിച്ച വിശ്വാസത്തെ അനുമോദിക്കുകയും ചെയ്യുന്നു. ഈ വിവരങ്ങൾ ശ്രദ്ധയോടെയും സൂക്ഷിച്ചും ഉപയോഗിക്കുമെന്നതാണ് ഞങ്ങൾക്ക് നിങ്ങളോടുള്ള പ്രതിബദ്ധത. ഈ വെബ്സൈറ്റ് ഏതൊക്കെ വിവരങ്ങൾ ശേഖരിക്കുന്നു എന്നും ഞങ്ങൾ അവ ഉപയോഗിച്ച് എന്തു ചെയ്യുന്നുവെന്നും ഇനിപ്പറയുന്നവ വെളിപ്പെടുത്തുന്നു.

വെബ്സൈറ്റ് സ്വകാര്യത

നിങ്ങൾ വെബ്സൈറ്റുമായി കണക്ട് ചെയ്യുമ്പോൾ നിങ്ങൾക്ക് ഇന്റർനെറ്റ് ആക്സസ് നൽകുന്ന കമ്പ്യൂട്ടറിന്റെ ഇന്റർനെറ്റ് (ഐ പി) വിലാസം ഞങ്ങൾക്ക് തിരിച്ചറിയാൻ കഴിയും. ഞങ്ങൾ ഐ പി വിലാസം ഉപയോഗിക്കുന്നതു വഴി ഞങ്ങളുടെ സെർവറിലെ പ്രശ്നങ്ങൾ കണ്ടെത്താനോ വെബ്സൈറ്റ് അഡ്മിനിസ്ട്രേഷൻ നടത്താനോ സാധിക്കും. വിശാലമായ ജനസംഖ്യാ വിവരങ്ങൾ ശേഖരിക്കാനും ഇത് ഉപയോഗിക്കാവുന്നതാണ്. ഒരു വ്യക്തിയെന്ന നിലയിൽ നിങ്ങളുമായി നിങ്ങളുടെ ഐ പി വിലാസം ഞങ്ങൾ ബന്ധപ്പെടുത്തില്ല, അത് മറ്റൊരു കമ്പനിക്കോ സ്ഥാപനത്തിനോ നൽകുകയുമില്ല.

മറ്റു വെബ്സൈറ്റുകൾ

ട്രൂത്ത് ഫോർ ടുഡേ പ്രവർത്തിപ്പിക്കാത്തതോ നിയന്ത്രിക്കാത്തതോ ആയ മറ്റ് ഇന്റർനെറ്റ് സൈറ്റുകളുടെ ലിങ്കുകൾ ഈ വെബ്സൈറ്റിൽ ഉണ്ടാകാം. ട്രൂത്ത് ഫോർ ടുഡേയുടേത് അല്ലാത്ത സൈറ്റുകളുടെ സ്വകാര്യതാ രീതികളുടെയോ ഉള്ളടക്കത്തിന്റെയോ ഉത്തരവാദിത്വം ഞങ്ങൾക്കുണ്ടാവില്ല. നിങ്ങൾ സന്ദർശിക്കുന്ന ഓരോ സൈറ്റിന്റേയും സ്വകാര്യതാ നയം നിങ്ങൾ വായിച്ചു മനസ്സിലാക്കേണ്ടതാണ്.

വിവരങ്ങളുടെ ഉപയോഗവും വെളിപ്പെടുത്തലും

നിങ്ങൾ ഒരു രജിസ്ട്രേഷൻ ഫോമിലോ ഓർഡർ ഫോമിലോ സർവേ ഫോമിലോ വ്യക്തിഗത വിവരങ്ങൾ നൽകുകയോ ഞങ്ങൾക്ക് ഒരു ഇമെയിൽ ആയി അയക്കുകയോ ചെയ്യാത്ത പക്ഷം നിങ്ങളെ വ്യക്തിപരമായി തിരിച്ചറിയാൻ കഴിയുന്ന വിവരങ്ങൾ ഞങ്ങൾ ശേഖരിക്കില്ല. ഈ വെബ്സൈറ്റ് നിങ്ങളോട് നിങ്ങളെ ബന്ധപ്പെടാനുള്ള വിവരങ്ങൾ (നിങ്ങളുടെ ഇമെയിൽ വിലാസം/ തപാൽ വിലാസം), സാമ്പത്തിക വിവരങ്ങൾ (അക്കൌണ്ട് നമ്പർ, ക്രെഡിറ്റ് കാർഡ് നമ്പർ), വ്യക്തിഗത വിവരങ്ങൾ (സിപ് നമ്പർ, പ്രായം) മുതലായവ ആവശ്യപ്പെട്ടേക്കാം. നിങ്ങൾ അഭ്യർഥിക്കുന്ന വിവരങ്ങളും ഉൽ‌പ്പന്നങ്ങളും അല്ലെങ്കിൽ സേവനങ്ങളും നൽകാനാണ് ഞങ്ങൾ ഈ വിവരങ്ങൾ ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് സാമ്പത്തിക വിവരങ്ങൾ നിങ്ങൾ ഓർഡർ ചെയ്യുന്ന ഉല്പന്നങ്ങൾക്കും സേവനങ്ങളും ബില്ലിടാനാണ്. നിങ്ങളിൽ നിന്ന് ശേഖരിക്കുന്ന ഏതു വിവരങ്ങളും പ്രാഥമികമായി ട്രൂത്ത് ഫോർ ടുഡേയുടെ ഉപയോഗത്തിനു വേണ്ടിയാണ്. അത് പുറത്തെ ഏതെങ്കിലും ഗ്രൂപ്പിനോ സ്ഥാപനത്തിനോ കൊടുക്കില്ല; നിങ്ങൾ വെബ്സൈറ്റിലൂടെ ഓർഡർ ചെയ്ത ഉല്പന്നങ്ങൾ നിങ്ങൾക്കെത്തിക്കാൻ നിങ്ങളുടെ പേരും തപാൽ വിലാസവും ഒരു മൂന്നാം കക്ഷിക്ക് നൽകുന്നതൊഴികെ.

വ്യക്തിപരമായി തിരിച്ചറിയാൻ കഴിയുന്ന വിവരങ്ങൾ (പേര്, തപാൽ വിലാസം, ഇമെയിൽ വിലാസം, ഫോൺ നമ്പർ മുതലായവ) നൽകാൻ നിങ്ങൾക്ക് അവസരമുണ്ട്. ഈ വിവരങ്ങൾ ഉപയോഗിച്ച് ഞങ്ങൾക്ക് ഞങ്ങളെ യൂസർമാരെ കൂടുതൽ അടുത്തറിയാൻ കഴിയും എന്നതിനാൽ അവ നൽകാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.

വ്യക്തിഗത വിവരങ്ങൾ നിങ്ങൾ ഈ സൈറ്റിൽ നൽകുകയാണെങ്കിൽ മറിച്ച് ഒരു അറിയിപ്പ് നൽകിയിട്ടില്ലാത്ത പക്ഷം ഞങ്ങൾ സജീവമായി ശേഖരിച്ച മറ്റു വിവരങ്ങൾക്കൊപ്പം ഈ വിവരങ്ങൾ ഞങ്ങൾ സമാഹരിക്കും.

മൂന്നാം കക്ഷികൾക്ക് ഇനി പറയുന്ന സാഹചര്യങ്ങളിൽ ഞങ്ങൾ നിങ്ങളെ തിരിച്ചറിയാൻ കഴിയുന്ന വ്യക്തിഗത വിവരങ്ങൾ കൈമാറിയേക്കാം:

  1. ഞങ്ങളുടെ ബിസിനസ്സിൽ സഹായിക്കുന്ന റിസർച്ച് വെൻഡർ, ടെക്നിക്കൽ സപ്പോർട്ട് തുടങ്ങിയ കരാറുകാർക്ക്. ഇങ്ങനെ വന്നാൽ ഈ സ്വകാര്യതാ നയം അനുസരിച്ച് അതേ ഉദ്ദേശ്യങ്ങൾക്കായി മാത്രമേ നിങ്ങളുടെ വിവരങ്ങൾ ഉപയോഗിക്കൂ എന്ന് ഞങ്ങൾ ഈ മൂന്നാം കക്ഷികളെ കൊണ്ട് സമ്മതിപ്പിക്കും;
  2. നിയമം നടപ്പിലാക്കാനുള്ള അഭ്യർഥനകളോടുള്ള പ്രതികരണമായി അല്ലെങ്കിൽ ബാധകമായ നിയമങ്ങളും കോടതി ഉത്തരവുകളും സർക്കാർ ചട്ടങ്ങളും അനുസരിച്ച്.

വ്യക്തിപരമായി തിരിച്ചറിയാൻ കഴിയുന്ന വിവരങ്ങളുടെ സംരക്ഷണം സംബന്ധിച്ച് നിങ്ങളുടെ രാജ്യത്ത് നിലവിലുള്ള നിയമങ്ങളോ ചട്ടങ്ങളോ ഇല്ലാത്തതും നിങ്ങളുടെ അധികാര പരിധിക്ക് പുറത്തുള്ളതുമായ രാജ്യങ്ങളിലേക്ക് വിവരങ്ങൾ കൈമാറിയേക്കാം. ഈ വിവരങ്ങൾ നൽകുന്നതിലൂടെ ഈ സ്വകാര്യതാ നയം അനുസരിച്ച് അത്തരം കൈമാറ്റങ്ങൾക്കും വെളിപ്പെടുത്തലുകൾക്കും നിങ്ങൾ അനുമതി നൽകുകയാണ്.

ഓൺലൈൻ ട്രാക്കിങ്

ഞങ്ങളുടെ വെബ്സൈറ്റ് നിലവിൽ വെബ് ബ്രൌസർ “ഡു നോട്ട് ട്രാക്ക്” സിഗ്നലുകളോടോ മറ്റ് സമാന മെക്കാനിസങ്ങളോടോ പ്രതികരിക്കുന്നില്ല. “വിവരങ്ങളുടെ ഉപയോഗവും വെളിപ്പെടുത്തലും” “കുക്കികൾ” എന്നീ ഭാഗങ്ങളിൽ വിവരിച്ചിട്ടുള്ളതു പോലെ ഈ വെബ്സൈറ്റിലെ നിങ്ങളുടെ അനുഭവം മെച്ചപ്പെടുത്താൻ സഹായിക്കുന്ന മൂന്നാം കക്ഷി വെബ്സൈറ്റുകളിലോ ഓൺലൈൻ സേവനങ്ങളിലോ നിങ്ങളുടെ പ്രവർത്തനങ്ങൾ നിരീക്ഷണ വിധേയമാക്കുന്ന സോഫ്റ്റുവെയറുകൾ ഞങ്ങൾ ഉപയോഗിച്ചേക്കാം.

ആക്സസ്, കറക്ഷൻ, അപ്ഡേറ്റ്

നിങ്ങളെ വ്യക്തിപരമായി തിരിച്ചറിയാൻ സഹായിക്കുന്ന വിവരങ്ങൾ കൃത്യമായും പുതിയതായും പൂർണമായും സൂക്ഷിക്കാൻ ദയവായി വെബ്സൈറ്റിലെ അനുയോജ്യമായ ഫോമുകൾ പൂരിപ്പിച്ച് ട്രൂത്ത് ഫോർ ടുഡേയിൽ നിങ്ങളുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുക. ഇതിൽ എല്ലാ പുതിയ സമ്പർക്ക വിവരങ്ങളും വ്യക്തിഗത തിരിച്ചറിയൽ വിവരങ്ങളും ഉണ്ടാ‍വണം.

ഡാറ്റ സുരക്ഷ

നിങ്ങൾ സമർപ്പിക്കുന്ന വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കാനായി ഈ മേഖലയിൽ നിലവിലുള്ളതും പൊതുവേ സ്വീകാര്യമായതുമായ എല്ലാ പ്രമാണങ്ങളും ഞങ്ങൾ പാലിക്കുന്നു. ഇതു വഴി അവ നഷ്ടമാകുന്നതും ദുരുപയോഗം ചെയ്യപ്പെടുന്നതും അനധികൃതമായ പ്രവേശവും വെളിപ്പെടുത്തലും മാറ്റം വരുത്തലും നശിപ്പിക്കലും തടയുന്നു. ഒരു ഇന്റർനെറ്റ് പ്രസാരണവും ഒരിക്കലും പൂർണമായി സുരക്ഷിതമോ തെറ്റുകളില്ലാത്തതോ അല്ല എന്ന കാര്യം ഓർമ വേണം. പ്രത്യേകിച്ചും ഈ സൈറ്റിൽ നിന്നോ സൈറ്റിലേക്കോ അയക്കുന്ന ഇമെയിൽ സുരക്ഷിതമാകണമെന്നില്ല. അതിനാൽ നിങ്ങളുടെ വിവര സംരക്ഷണത്തിന് വാണിജ്യപരമായി സ്വീകാര്യമായ മാർഗങ്ങൾ ഉപയോഗിക്കാൻ ഞങ്ങൾ ശ്രമിക്കുമ്പോഴും അതിന്റെ സമ്പൂർണ സുരക്ഷ ഞങ്ങൾക്ക് ഉറപ്പു നൽകാൻ കഴിയില്ല.

നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ (പേര്, ഇമെയിൽ വിലാസം) അപ്ഡേറ്റ് ചെയ്യാൻ നിങ്ങളുടെ ഇമെയിൽ വിലാസവും പാസ് വേഡും ആവശ്യമായി വരും. നിങ്ങളുടെ പാസ് വേഡ് രഹസ്യവും സുരക്ഷിതവുമാക്കി വയ്ക്കുക. അത് ആരോടും പങ്കു വയ്ക്കരുത്. വെബ്സൈറ്റ് സുരക്ഷ സംബന്ധിച്ച് നിങ്ങൾക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ദയവായി ഞങ്ങളെ ബന്ധപ്പെടുക.

ഇമെയിലുകൾ

ട്രൂത്ത് ഫോർ ടുഡേയിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന ഇമെയിലുകൾ സൈറ്റിലെ നിങ്ങളുടെ പ്രവർത്തി സംബന്ധിച്ച് ഉള്ളതു മാത്രമായിരിക്കും. ഉദാഹരണത്തിന് ഒരു കോഴ്സ് വാങ്ങുന്നതോ പൂർത്തീകരിക്കുന്നതോ സംബന്ധിച്ച്.

കുക്കികൾ

റെക്കോഡ് കീപ്പിങ്ങിനായി ഒരു യൂസറുടെ കമ്പ്യൂട്ടറിൽ ശേഖരിക്കപ്പെടുന്ന ചെറിയ ടെക്സ്റ്റ് ഫയൽ ആണ് കുക്കി. ഞങ്ങൾ വെബ്സൈറ്റിൽ കുക്കികൾ ഉപയോഗിക്കുന്നുണ്ട്. കുക്കികളിൽ സംഭരിക്കുന്ന വിവരങ്ങളും നിങ്ങൾ സൈറ്റിൽ ഉള്ളപ്പോൾ നൽകുന്ന വിവരങ്ങളും ഞങ്ങൾ ഒരിക്കലും പരസ്പരം ബന്ധിപ്പിക്കുകയില്ല.

സ്ഥിരം കുക്കികൾ ആണ് ഞങ്ങൾ ഉപയോഗിക്കുന്നത്. അവ ഏറെക്കാലം നിങ്ങളുടെ ഹാർഡ് ഡ്രൈവിൽ ഉണ്ടാകും. നിങ്ങളുടെ ഇന്റർനെറ്റ് ബ്രൌസറിന്റെ “ഹെല്പ്” ഫയലിനെ നിർദ്ദേശങ്ങൾ പാലിക്കുക വഴി നിങ്ങൾക്ക് സ്ഥിരം കുക്കികൾ നീക്കം ചെയ്യാൻ കഴിയും.

നിങ്ങൾ കുക്കികൾ വേണ്ടെന്നു വച്ചാലും വെബ്സൈറ്റ് ഉപയോഗിക്കാൻ കഴിയും. പക്ഷേ വെബ്സൈറ്റിന്റെ ചില മേഖലകൾ ഉപയോഗിക്കാനുള്ള നിങ്ങളുടെ കഴിവ് പരിമിതമായിരിക്കും. ഉദാഹരണത്തിന് കുക്കികൾ എനേബിൾ ചെയ്യാതെ ഒരു യൂസർക്ക് കോഴ്സ് ഉള്ളടക്കത്തിൽ പ്രവേശിക്കാനോ ലോഗിൻ ചെയ്യാനോ സാധിക്കില്ല.

നോൺ-ഇലക്ട്രോണിക് ആശയവിനിമയം

ഞങ്ങൾക്കു വേണ്ടി മെയിലിങ്ങ് നടത്താൻ മറ്റ് കമ്പനികളെ ഞങൾ ചുമതലപ്പെടുത്തിയേക്കാം. ആ ഉദ്ദേശ്യത്തിനു വേണ്ടി അവർ വ്യക്തിഗത വിവരങ്ങൾ ഉപയോഗിക്കും, പക്ഷേ മറ്റൊന്നിനും ഉപയോഗിക്കില്ല.

സ്വകാര്യതാ നയത്തിലെ മാറ്റങ്ങൾ

ഈ സ്വകാര്യതാ നയത്തിന്റെ ഭേദഗതി വരുത്തിയ ഒരു പതിപ്പ് ഈ വെബ്സൈറ്റിൽ ഇട്ടുകൊണ്ട് ഈ സ്വകാര്യതാ നയം എപ്പോൾ വേണമെങ്കിലും പരിഷ്കരിക്കാനും അപ്ഡേറ്റ് ചെയ്യാനുമുള്ള അധികാരം ഞങ്ങൾക്കുണ്ട്. ഈ പോളിസി പതിവായി റഫർ ചെയ്യുക. നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ അവ ശേഖരിച്ച സമയത്തുള്ളതിൽ നിന്ന് വ്യത്യസ്തമായ രീതിയിൽ ഉപയോഗിക്കാൻ ഞങ്ങൾ തീരുമാനിക്കുന്ന പക്ഷം വെബ്സൈറ്റിന്റെ ഹോം പേജിലൂടെയോ ഇമെയിലിലൂടെയോ ഞങ്ങൾ നിങ്ങളെ അറിയിക്കും.

ഞങ്ങളെ എങ്ങനെ ബന്ധപ്പെടണം

നിങ്ങളുടെ സുരക്ഷ സംരക്ഷിക്കുന്നതിൽ ട്രൂത്ത് ഫോർ ടുഡേ പ്രതിജ്ഞാബദ്ധമാണ്. കാരണം നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നത് നിങ്ങൾക്ക് പ്രധാനമാണ്. സ്വകാര്യതാ നയം സംബന്ധിച്ച് നിങ്ങൾക്ക് എന്തെങ്കിലും ആശങ്കയുണ്ടെങ്കിൽ ഞങ്ങളെ അറിയിക്കാം. നിങ്ങളുടെ ന്യായമായ ആശങ്കകളോടും അന്വേഷണങ്ങളോടും പ്രതികരിക്കാൻ ട്രൂത്ത് ഫോർ ടുഡേ ശ്രമിക്കും.

Truth for Today World Mission School, Inc.
P.O. Box 2044
Searcy, Arkansas
72145-2044, U.S.A.