“അനേകം സാക്ഷികളുടെ മുന്നിൽ വച്ച് നീ എന്നിൽ നിന്നു കേട്ടവ
മറ്റുള്ളവരെ കൂടി പഠിപ്പിക്കാൻ കഴിവുള്ള വിശ്വസ്തരായ
ആളുകൾക്ക് പകർന്നു കൊടുക്കുക.” (2 തിമോത്തി 2:2).
ലോകമെമ്പാടുമുള്ള വചന പ്രഘോഷണത്തിന് സ്വയം സമർപ്പിതമായ ബഹുമുഖവും ലാഭേച്ഛയില്ലാത്തതുമായ അർക്കനാസ് സിയേഴ്സിയിലെ Truth for Todayയുടെ ഒരു പ്രവർത്തനമാണ് ത്രൂ ദ് സ്ക്രിപ്ചേഴ്സ്. ഹാർഡിങ് യൂണിവേഴ്സിറ്റിയിലെ ബൈബിൾ ആൻഡ് പ്രീച്ചിങ് കോഴ്സുകളിലെ പ്രൊഫസറായ എഡി ക്ലോയറിന്റെ നേതൃത്വത്തിലുള്ള ടി എഫ് ടി നമ്മുടെ കർത്താവിന്റെ തിരു വേദപുസ്തകം വിശ്വാസ്യതയോടെ പഠിപ്പിക്കാൻ ശ്രമിക്കുന്നു.
ഗുണനിലവാരമുള്ള ബൈബിൾ മെറ്റീരിയലുകളുടെ ലഭ്യതയെ ആശ്രയിച്ചിരിക്കുന്നു ലോകമെമ്പാടുമുള്ള സഭകളുടെ അതിജീവനവും ആത്മീയ വളർച്ചയുമെന്ന് അനുഭവ പരിചയമുള്ള മിഷണറിമാർ സമ്മതിക്കുന്നു. ഈ ആവശ്യം നിറവേറ്റാൻ പ്രതിജ്ഞാബദ്ധമാണ് ട്രൂത്ത് ഫോർ ടുഡേ.
പുതിയ നിയമത്തിലധിഷ്ഠിതമായ ക്രിസ്തു മതം പുനസ്ഥാപിക്കുന്നതിന് അനുസൃതമായാണ് ടീച്ചിങ് മെറ്റീരിയലുകൾ എന്നുറപ്പാക്കാൻ നിർദ്ദിഷ്ട ഉള്ളടക്ക മാർഗനിർദേശങ്ങൾ മുന്നോട്ടു വച്ചിട്ടുണ്ട്. വിശേഷിച്ചും, (a) ഈ മെറ്റീരിയലുകൾ പുതിയ നിയമത്തിലെ സഭയെ ആണ് ഉയർത്തിക്കാട്ടേണ്ടത്. മനുഷ്യനിർമ്മിതമായ മതസ്ഥാപനങ്ങളെ ഒരു തരത്തിലും അനുവദിക്കുകയോ അവയ്ക്ക് വിശ്വാസ്യത നൽകുകയോ ചെയ്യരുത്; (b) മൌലികവും സുരക്ഷിതവും പ്രായോഗികവുമായ തരത്തിൽ ബൈബിൾ അധ്യയനം നടത്തുന്നതിലാണ് ഈ മെറ്റീരിയലുകൾ ശ്രദ്ധിക്കേണ്ടത്; (c) സത്യവേദപുസ്തകത്തിൽ പഠിപ്പിച്ചതു പോലെ വിശ്വാസത്തിലൂടെയും പശ്ചാത്താപത്തിലൂടെയും കർത്താവിനോടുള്ള കുമ്പസാരത്തിലൂടെയുമാണ് പാപമോചനമുണ്ടാകുന്നതെന്നും പാപങ്ങൾ പൊറുക്കാൻ ജ്ഞാനസ്നാനമാണ് വേണ്ടതെന്നും ഈ മെറ്റീരിയലുകൾ വ്യക്തമാക്കണം; (d) പുതിയ നിയമത്തിൽ പറഞ്ഞതു പോലെ ദൈവത്തെ ആരാധിക്കാൻ ഈ മെറ്റീരിയലുകൾ സഹായിക്കണം, മനുഷ്യർ ആവിഷ്കരിച്ച സംഗതികളെ അംഗീകരിച്ചു കൂടാ; (e) അമേരിക്കൻ ക്രിസ്തീയതയ്ക്കു വേണ്ടിയല്ല മറിച്ച് ഏതു സംസ്കാരത്തിനും ബാധകമായ ചിരന്തന തത്വങ്ങളുള്ള പുതിയ നിയമത്തിലെ ക്രിസ്തീയതയ്ക്കു വേണ്ടി വേണം ഈ മെറ്റീരിയലുകൾ നിലകൊള്ളേണ്ടത്.