1 & 2 തെസലോനിക്കാ
തങ്ങളുടെ വിശ്വാസത്തിൽ സഹായം ആവശ്യമായ തെസ്സലൊനീക്യയിലുള്ളവർക്ക് വ്യക്തിപരമായി പൗലൊസ് എഴുതുന്ന ലേഖനം ആണിത്. ക്രിസ്തുവിന്റെ മടങ്ങി വരവ്, ലോകാവസാനം, സഭയുടെ വേദപുസ്തകപരമായ കാര്യങ്ങൾ തുടങ്ങിയവ ആണ് പൗലൊസ് ഇതിൽ കൈകാര്യം ചെയ്യുന്നത്. ആ വിഷയത്തെക്കുറിച്ചുള്ള ആഴമേറിയ പരിജ്ഞാനത്തിലേക്കും പ്രധാനപ്പെട്ട ദൈനംദിന പ്രായോഗികതയിലേക്കുമാണ് ഏൾ ഡി. എഡ്വേർഡ്സ് വായനക്കാരെ നയിക്കുന്നത്. തെസ്സലൊനീക്യ ലേഖനത്തെക്കുറിച്ച് വ്യക്തിപരമായോ സംഘമായോ പഠിക്കുവാൻ താൽപര്യമുള്ള ഏതൊരാൾക്കും ഉപകാരമുള്ള കോഴ്സ് ആണിത്.

