ഉപയോഗ വ്യവസ്ഥകൾ

ത്രൂ ദ് സ്ക്രിപ്ചേഴ്സ്.കോമുമായി (“വെബ്സൈറ്റ്) ബന്ധപ്പെട്ട സോഫ്റ്റുവെയറും ഇന്ററാക്ടീവ് സവിശേഷതകളും വെബ്സൈറ്റും ഉപയോഗിക്കുകയോ മറ്റുള്ളവരെ ഉപയോഗിക്കാൻ അനുവദിക്കുകയോ വഴി നിങ്ങൾ (“യൂസർ”) ഈ നിയമപരമായ വ്യവസ്ഥകളും ഉപാധികളും അനുസരിക്കാൻ സമ്മതിക്കുന്നു (“കരാർ”). ഏതെങ്കിലും തരത്തിൽ ഈ വെബ്സൈറ്റുമായി ബന്ധപ്പെടുന്ന ഏത് വ്യക്തിയും ഈ കരാർ പ്രകാരമുള്ള ഒരു യൂസർ ആണ്. ഈ കരാറിലെ വ്യവസ്ഥകൾ നിങ്ങൾ അനുസരിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് വെബ്സൈറ്റ് ഉപയോഗിക്കാൻ അവകാശമുണ്ടായിരിക്കുന്നതല്ല. ഈ വെബ്സൈറ്റിനോടോ അതിന്റെ ഉള്ളടക്കത്തോടോ ഈ കരാറിലെ ഏതെങ്കിലും വ്യവസ്ഥകളോടോ നിങ്ങൾക്ക് അതൃപ്തിയുണ്ടെങ്കിൽ അതിനുള്ള ഏക പരിഹാരം ഈ വെബ്സൈറ്റ് ഉപയോഗിക്കാതിരിക്കുക എന്നതാണ്. നിങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിലാണ് ഈ വെബ്സൈറ്റ് ഉപയോഗിക്കുന്നതെന്ന കാര്യം അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു. നിങ്ങളുടെ പേരിലോ നിങ്ങൾ പ്രതിനിധീകരിക്കുന്ന മറ്റൊരു കക്ഷിയുടെ പേരിലോ ഈ കരാർ സ്വീകരിക്കാൻ നിയമപരമായ കഴിവും അധികാരവും ഉണ്ടെന്ന് നിങ്ങൾ സമ്മതിക്കുന്നു. ഈ കരാറിലെ ചില വ്യവസ്ഥകൾ നിങ്ങളുടെ വെബ്സൈറ്റ് ഉപയോഗത്തെ ബാധിക്കുന്നതാവണമെന്നില്ല. എന്നിരുന്നാലും ബാധകമായ എല്ലാ വ്യവസ്ഥകളും നിങ്ങൾ അനുസരിക്കേണ്ടി വരും. ഈ വെബ്സൈറ്റിന്റെ ശരിയായ ഉടമ എന്ന നിലയിൽ ട്രൂത്ത് ഫോർ ടുഡേ വേൾഡ് മിഷൻ സ്കൂൾ, ഇൻക് (“ട്രൂത്ത് ഫോർ ടുഡേ“) ഈ കരാറിലെ ചില വ്യവസ്ഥകൾ നിങ്ങളെ മുൻ കൂട്ടി അറിയിക്കാതെ വെബ് സൈറ്റിൽ പോസ്റ്റ് ചെയ്തുകൊണ്ട് മാറ്റാനോ നീക്കം ചെയ്യാനോ ഉള്ള അവകാശം കൈയാളുന്നു. അത്തരം മാറ്റങ്ങൾ ഏതെങ്കിലും ഉണ്ടെങ്കിൽ അവ ഈ കരാറിലേക്ക് ഉൾച്ചേർക്കുകയും ഇനി മുതൽ അതിന്റെ ഭാഗമായി കണക്കാക്കുകയും ചെയ്യുന്നതാ‍ണ്.

അവസാനിപ്പിക്കൽ. അവസാനിപ്പിക്കുന്നതു വരെ ഈ കരാറിന് പ്രാബല്യമുണ്ടാവും. ട്രൂത്ത് ഫോർ ടുഡേയുടെ മാത്രം തീരുമാന പ്രകാരമോ കക്ഷികൾക്കിടയിലെ പരസ്പര ലിഖിത കരാർ വഴിയോ ഇത് അവസാനിപ്പിച്ചേക്കാം, പക്ഷേ യൂസർക്ക് ഇതിൽ യാതൊരു പങ്കും ഉണ്ടാവില്ല. മുൻ കൂട്ടി അറിയിക്കാതെയും ട്രൂത്ത് ഫോർ ടുഡേയുടെ സ്വന്തം വിവേചനാധികാരപ്രകാരവും യൂസർമാരുടെ അക്കൌണ്ടുകൾ ട്രൂത്ത് ഫോർ ടുഡേ പിരിച്ചു വിടുകയോ അവസാനിപ്പിക്കുകയോ മായ്ച്ചു കളയുകയോ ചെയ്തേക്കാം. ഇത്തരം പിരിച്ചു വിടലിനോ മായ്ക്കലിനോ അവസാനിപ്പിക്കലിനോ അതു കാരണം ബിസിനസ്സിലോ വിദ്യാഭ്യാസത്തിലോ ഉണ്ടാകുന്ന തടസ്സങ്ങൾക്കോ വിവര നഷ്ടങ്ങൾക്കോ സ്വത്തിനുണ്ടാകുന്ന കേടുപാടുകൾക്കോ മറ്റ് കഷ്ടനഷ്ടങ്ങൾക്കോ കേടുപാടുകൾക്കോ ട്രൂത്ത് ഫോർ ടുഡേ ഉത്തരവാദിയായിരിക്കില്ല. വെബ്സൈറ്റ് ഉപയോഗിക്കുന്ന നിങ്ങളോ മറ്റേതെങ്കിലും വ്യക്തിയോ സ്ഥാപനമോ ഈ കരാറിലെ വ്യവ്സ്ഥകൾ ലംഘിക്കുന്ന പക്ഷം ട്രൂത്ത് ഫോർ ടുഡേ ഏകപക്ഷീയമായും മുൻ കൂട്ടി അറിയിക്കാതെയും ഈ കരാറും വെബ്സൈറ്റിലേക്കുള്ള നിങ്ങളുടെ പ്രവേശവും അവസാനിപ്പിക്കും. ഇങ്ങനെ അവസാനിപ്പിക്കുന്നതിൽ നിങ്ങളോടോ ഏതെങ്കിലും മൂന്നാം കക്ഷിയോടോ ട്രൂത്ത് ഫോർ ടുഡേയ്ക്ക് ബാധ്യത ഉണ്ടാ‍വില്ല. അവസാനിപ്പിച്ചു കഴിഞ്ഞാൽ നിങ്ങളോ വെബ്സൈറ്റ് ഉപയോഗിക്കുന്ന മറ്റൊരു വ്യക്തിയോ കക്ഷിയോ നിങ്ങളുടെ സ്വന്തം ചെലവിൽ വെബ്സൈറ്റ് ഉപയോഗിക്കുന്നത് അവസാനിപ്പിക്കും.

അപ്ഡേറ്റുകൾ. ഈ ഓപ്ഷനിൽ ഇടക്കിടെ ട്രൂത്ത് ഫോർ ടുഡേ വെബ്സൈറ്റിന്റെ അപ്ഡേറ്റഡ് വെർഷനുകൾ തയാറാക്കിയേക്കാം. മറിച്ച് എവിടെയും വ്യക്തമാക്കിയിട്ടില്ലാത്ത പക്ഷം അത്തരം അപ്ഡേറ്റുകൾ ഈ കരാറിലെ വ്യവസ്ഥകൾക്കും കരാർ ഭേദഗതികൾക്കും വിധേയമായിരിക്കുമെന്നു മാത്രമല്ല അത് ട്രൂത്ത് ഫോർ ടുഡേയുടെ മാത്രം വിവേചനാധികാര പ്രകാരവുമായിരിക്കും.

ഉടമസ്ഥാവകാശമുള്ള മെറ്റീരിയലുകൾ. ഡിസൈനുകൾ, ടെക്സ്റ്റ്, ഗ്രാഫിക്സ്, ചിത്രങ്ങൾ, വീഡിയോ, വിവരങ്ങൾ, ആപ്ലിക്കേഷനുകൾ, സോഫ്റ്റുവെയർ, മ്യൂസിക്, സൌണ്ട്, മറ്റു ഫയലുകൾ എന്നിങ്ഗ്നനെ ഈ വെബ്സൈറ്റിൽ ലഭ്യമായ എല്ലാ ഉള്ളടക്കവും അവയുടെ തെരഞ്ഞെടുപ്പും ക്രമീകരണവും (“സൈറ്റ് ഉള്ളടക്കം”) അതോടൊപ്പം ഈ വെബ്സൈറ്റിൽ അടങ്ങിയിട്ടുള്ളതോ സൈറ്റുമായി ബന്ധപ്പെട്ടതോ ആയ എല്ലാ സോഫ്റ്റുവെയറുകളും മെറ്റീരിയലുകളും പകർപ്പവകാശങ്ങളും ട്രേഡ്മാർക്കുകളും സർവീസ് മാർക്കുകളും പേറ്റന്റുകളും ട്രേഡ് സീക്രട്ടുകളും അല്ലെങ്കിൽ മറ്റ് ഉടമസ്ഥാവകാശങ്ങളും നിയമങ്ങളും കൊണ്ട് സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഇത്തരം മെറ്റീരിയലുകൾ നിങ്ങൾ വിൽക്കാനോ ലൈസൻസ് നൽകാനോ വാടകയ്ക്ക് നൽകാനോ പരിഷ്കരിക്കാനോ വിതരണം ചെയ്യാനോ പകർപ്പെടുക്കാനോ പുനരുല്പാദിപ്പിക്കാനോ പ്രസാരണം നടത്താനോ പൊതുജന മധ്യത്തിൽ പ്രദർശിപ്പിക്കാനോ പൊതു പ്രകടനങ്ങൾ നടത്താനോ സ്വാംശീകരിക്കാനോ എഡിറ്റ് ചെയ്യാനോ അവയിൽ നിന്ന് പ്രചോദനം കൊണ്ടുള്ള കൃതികൾ സൃഷ്ടിക്കാനോ പാടുള്ളതലൽ. നേരിട്ടോ അല്ലാതെയോ ഈ വെബ്സൈറ്റിൽ നിന്ന് ഡാറ്റയോ മറ്റ് ഉള്ളടക്കങ്ങളോ വ്യവസ്ഥാപിതമായ രീതിയിൽ വീണ്ടെടുകുകയും ഒരു സമാഹാരമോ ശേഖരമോ വിനോദമോ ഡാറ്റാബേസോ വെബ്സൈറ്റ് മെറ്റീരിയലുകളുടെ ഡയറക്ടറിയോ നിർമ്മിക്കുന്നത് ചില സവിശേഷ സാഹചര്യങ്ങളിൽ ഒഴികെ കുറ്റകരമാണ്. ഇവിടെ പറഞ്ഞിട്ടില്ലാത്തതായ ഏതെങ്കിലും ഉദ്ദേശ്യത്തിനല്ലാതെ വെബ്സൈറ്റ് ഉള്ളടക്കമോ മെറ്റീരിയലുകളോ ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു.

വാറന്റി ഡിസ്ക്ലെയ്മർ. ഈ വെബ്സൈറ്റ് എങ്ങനെയാണോ അതേ പോലെ എല്ലാ പിഴവുകളോടെയും ഒരു തരത്തിലുമുള്ള വാറന്റി ഇല്ലാതെയുമാണ് നൽകിയിരിക്കുന്നത്. വെബ്സൈറ്റ്, എക്സ്പ്രസ്, ഇംപ്ലൈഡ് അല്ലെങ്കിൽ സ്റ്റാറ്റ്യൂട്ടറി ആയ എല്ലാ വാറന്റികളും ട്രൂത്ത് ഫോർ ടുഡേ തിരസ്കരിക്കുന്നു. ഇതിൽ വ്യാപാരക്ഷമത, തൃപ്തികരമായ ഗുണനിലവാരം, ഒരു പ്രത്യേക ഉദ്ദേശ്യത്തിനായുള്ള മേന്മ, കൃത്യത, ശാന്തമായ ആസ്വാദനം, മൂന്നാം കക്ഷി അവകാശങ്ങൾ ഈ വെബ്സൈറ്റ് ഏതെങ്കിലും പ്രത്യേക സ്ഥലത്തും സമയത്തും ലഭ്യമാകുമെന്നോ ഇതിലെ പിഴവുകളോ തെറ്റുകളോ തിരുത്തുമെന്നോ ഉള്ളടക്കം വൈറസുകളോ മറ്റ് ഉപദ്രവകരമായ ഘടകങ്ങളോ ഇല്ലാത്തതാണെന്നോ ഒരു ഉറപ്പും വാറന്റിയും ട്രൂത്ത് ഫോർ ടുഡേ നൽകുന്നില്ല. വെബ്സൈറ്റിന്റെ ഗുണം, ഫലങ്ങൾ, പ്രകടനം എന്നിവ സംബന്ധിച്ചും എല്ലാ സേവനങ്ങളുടെയും കേടുപാടു തീർക്കലിന്റേയും തിരുത്തുകളുടേയും റിസ്ക് നിങ്ങളാണ് ഏറ്റെടുക്കേണ്ടത്. ട്രൂത്ത് ഫോർ ടുഡേയോ അതിന്റെ പ്രതിനിധികളോ ജീവനക്കാരോ നൽകുന്ന വാക്കാലോ എഴുത്താലോ ഉള്ള വിവരങ്ങളോ ഉപദേശനിർദ്ദേശങ്ങളോ ശുപാർശകളോ ഒരു വാറന്റി സൃഷ്ടിക്കുകയോ ഈ കരാറിന്റെ വ്യാപ്തി വർധിപ്പിക്കുകയോ ചെയ്യില്ലെന്നു മാത്രമല്ല, അത്തരം ഒരു വിവരവും ഉപദേശനിർദ്ദേശങ്ങളും ശുപാർശകളും നിങ്ങൾ ആശ്രയിക്കാനും പാടില്ല. ചില അധികാര പരിധികൾ ചില വാറന്റികളോ ഉപഭോക്തൃ അവകാശങ്ങളോ ഒഴിവാക്കുന്നതോ പരിമിതപ്പെടുത്തുന്നതോ അനുവദിക്കുന്നില്ല. ഈ അധികാര പരിധി നിയമങ്ങളിൽ ചിലത് നിങ്ങളുടെ വെബ്സൈറ്റ് ഉപയോഗത്തിനു ബാധകമാകുന്ന പരിധിയോളം ചില ഒഴിവാക്കലുകളും പരിമിതികളും നിങ്ങൾക്ക് ബാധകമാകില്ല.

ബാധ്യതാ പരിധികൾ. ഇനിപ്പറയുന്നതോ ഇതുമായി ബന്ധപ്പെട്ട കാരണങ്ങളോ കൊണ്ട് നിങ്ങൾക്കോ ഏതെങ്കിലും മൂന്നാം കക്ഷിക്കോ പരോക്ഷമോ സവിശേഷമോ അനന്തരഫലവുമായി ബന്ധപ്പെട്ടതോ ആകസ്മികമോ ആയ കഷ്ടനഷ്ടങ്ങൾ- പണമോ സ്വത്തോ നഷ്ടമാകൽ, ബിസിനസ്സ് തടസ്സപ്പെടൽ, ബിസിനസ്സ് അവസരം നഷ്ടമാകൽ, ഡാറ്റ നഷ്ടമാകൽ, അല്ലെങ്കിൽ മറ്റെന്തെങ്കിലും ബുദ്ധിമുട്ടുകൾ, കേടുപാടുകൾ നഷ്ടങ്ങൾ- ഉണ്ടായാൽ ട്രൂത്ത് ഫോർ ടുഡേയോ അതിന്റെ ഡയറക്ടർമാരോ ഓഫീസർമാരോ ഏജന്റുകളോ കോണ്ട്രാക്ടർമാരോ പാർട്ട്ണർമാരോ ജീവനക്കാരോ ബാധ്യസ്ഥരായിരിക്കുന്നതല്ല: വെബ്സൈറ്റ് ഉപയോഗം അല്ലെങ്കിൽ ഉപയോഗിക്കാൻ കഴിയാതിരിക്കൽ, അതെങ്ങനെ സംഭവിച്ചാലും; ഡാറ്റയിൽ അംഗീകാരമില്ലാത്തതോ യാദൃശ്ചികമോ ആയ പ്രവേശവും ഡാറ്റയിൽ മാറ്റം വരുത്തലും; ഏതെങ്കിലും മൂന്നാം കക്ഷിയുടെ പ്രസ്താവനകളോ പെരുമാറ്റമോ; വെബ്സൈറ്റ് ഉപയോഗവുമായി ബന്ധപ്പെട്ട ഏതെങ്കിലും കാര്യങ്ങളോ; അത്തരം കഷ്ടനഷ്ടങ്ങളെ കുറിച്ച് ട്രൂത്ത് ഓഫ് ടുഡേയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിൽ കൂടി. ചില അധികാര പരിധികൾ ചില പരിഹാരങ്ങളോ കഷ്ട നഷ്ടങ്ങളോ ഒഴിവാക്കുന്നതോ പരിമിതപ്പെടുത്തുന്നതോ അനുവദിക്കുന്നില്ല. ഈ അധികാര പരിധി നിയമങ്ങളിൽ ചിലത് നിങ്ങളുടെ വെബ്സൈറ്റ് ഉപയോഗത്തിനു ബാധകമാകുന്ന പരിധിയോളം ചില ഒഴിവാക്കലുകളും പരിമിതികളും നിങ്ങൾക്ക് ബാധകമാകില്ല.

നഷ്ടം വഹിക്കൽ. യൂസറോ മറ്റ് ഏതെങ്കിലും ഉപഭോക്താക്കളോ യൂസർമാരോ വിദ്യാർഥികളോ ഈ വെബ്സൈറ്റ് കൈവശം വയ്ക്കുന്നതു കൊണ്ടോ ഉപയോഗിക്കുന്നതു കൊണ്ടോ പ്രവർത്തിപ്പിക്കുന്നതു കൊണ്ടോ എന്തെങ്കിലും കേടുപാടുകളോ നഷ്ടങ്ങളോ ബാധ്യതകളോ സ്വത്തുവകകൾക്ക് കേടോ ഡാറ്റാ നഷ്ടമോ സംഭവിക്കുകയാണെങ്കിൽ അതു മൂലമുണ്ടാകുന്ന നഷ്ടങ്ങൾ, ക്ലെയിമുകൾ, ആവശ്യകതകൾ, കഷ്ടനഷ്ടങ്ങൾ, ചെലവുകൾ (അറ്റോണിയുടെ ഫീസ് ഉൾപ്പടെ) എന്നിവയ്ക്ക് ട്രൂത്ത് ഫോർ ടുഡേയേയോ അതിന്റെ ഉപസ്ഥാപനങ്ങളേയോ സഹസ്ഥാപനങ്ങളേയോ രക്ഷിക്കാളെയോ പിൻഗാമികളേയോ ഒപ്പം/ അല്ലെങ്കിൽ നിയുക്തരെയോ ഡയറക്ടർമാരെയോ ഓഫീസർമാരെയോ ഏജന്റുമാരെയോ കരാറുകാരെയോ പങ്കാളികളെയോ ജീവനക്കാരെയോ ഉത്തരവാദികളാക്കില്ലെന്ന് ഈ വെബ്സൈറ്റിന്റെ യൂസർ ആയ നിങ്ങൾ സമ്മതിക്കുന്നു.

നിയന്ത്രണ നിയമവും വിവാദങ്ങളും. അർകൻസാസ് സ്റ്റേറ്റിന്റെയും യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുടെയും നിയമങ്ങൾ അനുസരിച്ചായിരിക്കും ഈ കരാർ നിയന്ത്രിക്കപ്പെടുക. ഈ വെബ്സൈറ്റിൽ ഇന്റർസ്റ്റേറ്റ് ഡാറ്റാ ട്രാൻസ്മിഷനുകൾ ഉണ്ടാകുമെന്നും ഫെഡറൽ നിയമത്തിനു കീഴിൽ അതിനെ ഇന്റർസ്റ്റേറ്റ് കൊമേഴ്സ് ആയി കണക്കാക്കുമെന്നും നിങ്ങൾ മനസ്സിലാക്കുന്നു. ഈ കരാർ മൂലം ഉള്ളതോ കരാറുമായി ബന്ധപ്പെട്ടതോ ആയ എന്തെങ്കിലും വിവാദം ഉണ്ടാവുകയും അത് കക്ഷികൾക്കിടയിലെ കൂടിയാലോചനകൾ വഴി പരിഹരിക്കാൻ കഴിയാതെ വന്നാൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലെ അർകൻസാസ് സ്റ്റേറ്റിൽ വച്ച് പരസ്പര സമ്മതനായ ഒരു മധ്യസ്ഥൻ മുഖേന സമവായത്തിനു ശ്രമം നടത്തും. ഈ കരാർ സംബന്ധിച്ചോ വെബ്സൈറ്റ് സംബന്ധിച്ചോ നിയമ നടപടികൾ വേണ്ടി വന്നാൽ അതിന്റെ വേദി അർകൻസാസ് വൈറ്റ് കൌണ്ടിയിലെ സ്റ്റേറ്റ് കോർട്ടോ അർകൻസാസ് ഈസ്റ്റേൺ ഡിസ്ട്രിക്ടിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിസ്ട്രിക്റ്റ് കോർട്ടോ ആയിരിക്കും.

കരാർ മുഴുവനും. ഈ കരാർ ട്രൂത്ത് ഫോർ ടുഡേയും വിഷയവുമായി ബന്ധപ്പെട്ട യൂസറുമായുള്ള കരാറാണ്. ഇതിനു മുൻപ് വന്ന വാക്കാലോ എഴുത്താലോ ഉള്ള എല്ലാ ധാരണകളെയും വാഗ്ദാനങ്ങളെയും വ്യവഹാരങ്ങളെയും റദ്ദാക്കുന്നു. ട്രൂത്ത് ഓഫ് ടുഡേ എഴുത്താൽ നിർവഹിക്കുകയും സ്ഥിരീകരിക്കുകയും ചെയ്യാത്ത പക്ഷം ഈ കരാറിൽ നടത്തുന്ന പരിഷ്കരണങ്ങൾക്കോ ഭേദഗതികൾക്കോ റദ്ദാക്കലുകൾക്കോ മോചനങ്ങൾക്കോ സാധുത ഉണ്ടാവുന്നതല്ല.

ഉടമസ്ഥത. ഈ വെബ്സൈറ്റും ട്രൂത്ത് ഫോർ ടുഡേ നൽകുന്ന ബന്ധപ്പെട്ട മെറ്റീരിയലുകളും തീർത്തും ട്രൂത്ത് ഫോർ  ടുഡേയുടെ മാത്രം ഉടമസ്ഥതയിൽ ഉള്ളതോ ഉചിതമാം വിധം ലൈസൻസ് ചെയ്തതോ ആയ സ്വത്താണ്. ഈ കരാറിലെ വ്യവസ്ഥകൾ പ്രകാരം ഈ വെബ്സൈറ്റ് നിങ്ങൾക്ക് വിൽക്കുകയല്ല, ലൈസൻസ് ചെയ്തു നൽകുകയാണ്. ട്രൂത്ത് ഫോർ ടുഡേ ഈ വെബ്സൈറ്റ് വിൽക്കുകയോ കൊണ്ടു പോവുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുന്നില്ലെന്നു മാത്രമല്ല വെബ്സൈറ്റിന് എന്തെങ്കിലും ഉടമസ്ഥാവകാശമോ താല്പര്യമോ നിർദ്ദേശിക്കുന്നുമില്ല. ഈ വെബ്സൈറ്റ് ഉപയോഗിക്കുന്നതു വഴി നിങ്ങൾ എക്സ്ക്ലൂസിവ് അല്ലാത്തതും കൈമാറ്റം ചെയ്യാൻ കഴിയാത്തതുമായ ഒരു ഉപയോഗ ലൈസൻസിനു മാത്രമാണ് ഈ കരാറിലെ വ്യവസ്ഥകൾ അനുസരിച്ച് സമ്മതിക്കുന്നത്. ഈ വെബ്സൈറ്റുമായും ഒപ്പമുള്ള മെറ്റീരിയലുകളുമായും ബന്ധപ്പെട്ട ബാധകമായ എല്ലാ അവകാശങ്ങളും ഉടമസ്ഥതയും താല്പര്യങ്ങളും (പകർപ്പവകാശങ്ങൾ, പേറ്റന്റുകൾ, ട്രേഡ്മാർക്കുകൾ, സർവീസ് മാർക്കുകൾ, മറ്റ് ബൌദ്ധിക സ്വത്തവകാശങ്ങൾ എന്നിവ ഉൾപ്പടെ, എന്നാൽ ഇവ മാത്രമല്ല) ട്രൂത്ത് ഫോർ ടുഡേയുടെ സ്വത്താണ്. ഈ ഉല്പന്നത്തിനായി നൽകുന്ന ഏതൊരു പ്രതിഫലവും ഈ വെബ്സൈറ്റ് ഉപയോഗിക്കാനുള്ള ലൈസൻസ് ഫീ ആണ്.

ഉപയോഗം.

  1. ഈ കരാറിൽ പറഞ്ഞിരിക്കുന്ന സാ‍ഹചര്യങ്ങളിൽ അല്ലാതെ ട്രൂത്ത് ഫോർ ടുഡേയുടെ മുൻ കൂർ എഴുത്താലുള്ള അനുമതിയില്ലാതെ ഈ വെബ്സൈറ്റോ അതിന്റെ ഏതെങ്കിലും ഭാഗങ്ങളോ പകർത്തുന്നതും പുനരുല്പാദിപ്പിക്കുന്നതും ഡ്യൂപ്ലിക്കേറ്റ് ചെയ്യുന്നതും വിവർത്തനം ചെയ്യുന്നതും റിവേഴ്സ് എഞ്ചിനീയറിങ് ചെയ്യുന്നതും അനുരൂപമാക്കുന്നതും സംഗ്രഹങ്ങൾ മാറ്റുന്നതും പരിഷ്കരിക്കുന്നതും മാറ്റങ്ങൾ വരുത്തുന്നതും പൂർണമായും നിരോധിച്ചിരിക്കുന്നു. ട്രൂത്ത് ഫോർ ടുഡേയുടെ അനുവാദമില്ലാതെ വെബ്സൈറ്റോ അതിന്റെ ഏതെങ്കിലും ഭാഗമോ ഏതെങ്കിലും കമ്പ്യൂട്ടർ ഭാഗവുമായി കൂട്ടിച്ചേർക്കുന്നതും വെബ്സൈറ്റിൽ നിന്നോ അതിന്റെ ഏതെങ്കിലും ഭാഗത്തിൽ നിന്നോ അതിൽ നിന്നുള്ള വർക്കുകളോ പ്രോഗ്രാമുകളോ സൃഷ്ടിക്കുന്നതും കർശനമായി നിരോധിച്ചിരിക്കുന്നു.
  2. ഈ വെബ്സൈറ്റിലെ ഏതെങ്കിലും ഭാഗം പുനപ്രസിദ്ധീകരിക്കാനോ പകർത്താനോ അനുരൂപമാക്കാനോ മറ്റേതെങ്കിലും തരത്തിൽ ഉപയോഗിക്കാനോ അനുവാദം ചോദിച്ചു കൊണ്ടുള്ള അപേക്ഷകൾ ഈ കരാറിന്റെ ഒടുവിൽ നൽകിയ വിലാസത്തിൽ ട്രൂത്ത് ഫോർ ടുഡേയ്ക്ക് സമർപ്പിക്കണം. അനുവാദം നൽകുന്നത് ട്രൂത്ത് ഫോർ ടുഡേയുടെ സമ്പൂർണ വിവേചനാധികാരത്തിൻ കീഴിലായിരിക്കും.
  3. വെബ്സൈറ്റോ അതിന്റെ ഏതെങ്കിലും ഭാഗമോ വാടകയ്ക്ക് നൽകുകയോ വിൽക്കുകയോ മറ്റൊരാൾക്ക് ഏല്പിച്ചു കൊടുക്കുകയോ കൈമാറുകയോ റീലൈസൻസ് ചെയ്യുകയോ സബ് ലൈസൻസ് നൽകുകയോ ചെയ്യരുത്. അത് ഏത് ഉദ്ദേശ്യത്തിനായാലും ശരി. ഈ കരാർ ലംഘിച്ച് നടത്തുന്ന ഇത്തരം ഏതു പ്രവർത്തനങ്ങളും അസാധുവായിരിക്കും. അവ സിവിൽ/ ക്രിമിനൽ പ്രോസിക്യൂഷനിൽ കലാശിക്കുകയും ചെയ്യും..
  4. ട്രൂത്ത് ഫോർ ടുഡേ അല്ലാത്ത സ്ഥാപനങ്ങൾ വികസിപ്പിക്കുകയോ ഉടമസ്ഥരായിരിക്കുകയോ ചെയ്ത പ്രോഗ്രാമുകളും സോഫ്റ്റുവെയറുകളും ഈ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട് (“മൂന്നാം കക്ഷി സോഫ്റ്റുവെയർ“). അതിന്റെ ഉപയോഗം ഈ കരാർ പ്രകാരം നിയന്ത്രിതമായിരിക്കുന്നു. വെബ്സൈറ്റുമായി ബന്ധപ്പെട്ട ഉപയോഗത്തിനല്ലാതെ ഈ മൂന്നാം കക്ഷി സോഫ്റ്റുവെയർ ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു.

മൂന്നാം കക്ഷി സൈറ്റുകളും ഉള്ളടക്കവും. ഈ വെബ്സൈറ്റിൽ മറ്റു സൈറ്റുകളിലേക്കുള്ള ലിങ്കുകൾ ഉണ്ടാകാം (“മൂന്നാം കക്ഷി സൈറ്റുകൾ“) അല്ലെങ്കിൽ മൂന്നാം കക്ഷിയിൽ നിന്നുള്ള ലേഖനങ്ങളോ ഫോട്ടോകളോ ടെക്സ്റ്റോ ഗ്രാഫിക്സോ ചിത്രങ്ങളോ ഡിസൈനുകളോ സംഗീതമോ ശബ്ദമോ വീഡിയോയോ വിവരങ്ങളോ ആപ്ലിക്കേഷനുകളോ സോഫ്റ്റുവെയറുകളോ (“മൂന്നാം കക്ഷി ഉള്ളടക്കം”). ഈ മൂന്നാം കക്ഷി സൈറ്റുകളും ഉള്ളടക്കവും കൃത്യമാണോ, ഉചിതമാണോ, പൂർണമാണോ എന്നൊന്നും ട്രൂത്ത് ഫോർ ടുഡേ പരിശോധിക്കാറില്ല. ഈ വെബ്സൈറ്റ് വഴി നിങ്ങൾ എത്തിച്ചേരുന്ന ഏതെങ്കിലും മൂന്നാം കക്ഷി വെബ്സൈറ്റിന്റെയോ അതിലൂടെ ലഭിക്കുന്ന ഉള്ളടക്കത്തിന്റെയോ (അതിന്റെ കൃത്യത, അനിഷ്ടകരമായ പരാമർശങ്ങൾ, അഭിപ്രായങ്ങൾ, വിശ്വാസ്യത, സ്വകാര്യ കീഴ് വഴക്കങ്ങൾ, മറ്റ് നയങ്ങൾ) എന്നിവയുടെ ഉത്തരവാദിത്വം ട്രൂത്ത് ഫോർ ടുഡെയ്ക്ക് ഉണ്ടായിരിക്കില്ല. ഏതെങ്കിലും മൂന്നാം കക്ഷി സൈറ്റിന്റെയോ ഉള്ളടക്കത്തിന്റെയോ ലിങ്ക് നൽകുന്നതോ ഉപയോഗം അനുവദിക്കുന്നതോ ഇൻസ്റ്റാൾ ചെയ്യുന്നതോ കൊണ്ട് ട്രൂത്ത് ഫോർ ടുഡേ അത് അംഗീകരിക്കുന്നുവെന്നോ പ്രോത്സാഹിപ്പിക്കുന്നു എന്നോ അർഥമില്ല. ചില കമ്പ്യൂട്ടറുകൾ ചില മൂന്നാം കക്ഷി സൈറ്റുകൾ തുറക്കാതിരിക്കാൻ ഫിൽട്ടറുകൾ വയ്ക്കാറുണ്ടെങ്കിലും ഈ വെബ്സൈറ്റ് ഉപയോഗത്തിലൂടെ ലഭ്യമാക്കുന്ന മൂന്നാം കക്ഷി സൈറ്റുകളുടെയോ ഉള്ളടക്കത്തിന്റെയോ കാര്യത്തിൽ ട്രൂത്ത് ഫോർ ടുഡേയ്ക്ക് ഉത്തരവാദിത്വം ഉണ്ടാവില്ല.

സൈറ്റ് പോളിസികൾ, മോഡിഫിക്കേഷൻ, വേർപെടുത്തൽ

ദയവായി ഈ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്തിട്ടുള്ള സ്വകാര്യതാ നയം പോലുള്ള മറ്റ് നയങ്ങൾ പരിശോധിക്കുക. ഏതു സമയത്തും ഈ വെബ്സൈറ്റിലും നയങ്ങളിലും ഉപയോഗ വ്യവസ്ഥകളിലും മാറ്റം വരുത്താൻ ട്രൂത്ത് ഫോർ ടുഡേയ്ക്ക് അവകാശമുണ്ട്. വെബ്സൈറ്റിന്റെ വ്യവസ്ഥകളിലും നയങ്ങളിലുമുള്ള ഏതെങ്കിലും ഒരു നിബന്ധന അസാധുവോ ഏതെങ്കിലും കാരണവശാൽ നടപ്പാക്കാൻ കഴിയാത്തതോ ആണെന്ന് കണ്ടാൽ അത് ഒഴിവാക്കുകയും ബാക്കിയുള്ളവയുടെല്ലാം സാധുതയും പ്രായോഗികതയും തുടർന്നും നിലനിൽക്കുകയും ചെയ്യും.

ബന്ധപ്പെടുക

വെബ്സൈറ്റിന്റെ വ്യവസ്ഥകളെയോ നയങ്ങളെയോ കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങൾ ഉണ്ടെങ്കിൽ ദയവായി ബന്ധപ്പെടുക:

Truth for Today World Mission School, Inc.
P.O. Box 2044
Searcy, Arkansas
72145-2044, U.S.A.