കോഴ്സ് ഉള്ളടക്കത്തിന്റെ സാമ്പിൾ

ml-Overview-Cutoff

ഘട്ടം ഘട്ടമായുള്ള സംഘാടനം

അടുത്തത് എന്തു ചെയ്യണമെന്ന് നിങ്ങൾക്ക് അറിയാൻ കഴിയുന്ന തരത്തിലാണ് ഓരോ കോഴ്സും സംഘടിപ്പിച്ചിരിക്കുന്നത്. കോഴ്സിനുള്ളിലെ ഓരോ പേജിലും ഓവർവ്യൂ എന്ന ഒരു ബോക്സ് ഉണ്ട്. നിങ്ങളുടെ പുരോഗതി ഇതിൽ ഒറ്റ നോട്ടത്തിൽ കാണാം. കോഴ്സിൽ പ്രവേശിച്ചു കഴിഞ്ഞാൽ മുൻപുള്ള ഘട്ടങ്ങളിലേക്ക് തിരികെ പോവുകയുമാകാം.

ഡൌൺലോഡ് ചെയ്യാവുന്ന പഠന ടെക്സ്റ്റ്

ദൈവം ലിഖിത പദങ്ങളാണ് നമ്മോട് സംസാരിക്കാൻ തെരഞ്ഞെടുത്തത് എന്നതു പോലെ ത്രൂ ദ് സ്ക്രിപ്ചേഴ്സും അതിന്റെ ഉള്ളിന്റെ ഉള്ളിൽ ഒരു വായനാധിഷ്ഠിത വിദ്യാലയമാണ്. ഓരോ കോഴ്സിന്റേയും അവസാനം ട്രൂത്ത് ഓഫ് ടുഡേ കമന്ററി സീരീസ് ഉണ്ട്. ഡിജിറ്റൽ രൂപത്തിൽ നൽകിയിരിക്കുന്ന ഓരോ വോള്യവും കോഴ്സ് സമയത്ത് നിങ്ങളുടെ പാഠ പുസ്തകവും കോഴ്സ് പൂർത്തിയായിക്കഴിഞ്ഞാൽ നിങ്ങളുടെ സ്വന്തവും ആയിരിക്കും. ആദ്യത്തെ കോഴ്സ് ക്രിസ്തുവിന്റെ ജീവിതം, 1 എന്നതിൽ നിന്ന് ഒരു ചെറിയ സാമ്പിൾ ഡൌൺലോഡ് ചെയ്യാൻ താഴെ ക്ലിക്ക് ചെയ്യൂ.

സാമ്പിൾ പഠന ടെക്സ്റ്റ് ഡൌൺലോഡ് ചെയ്യുക

 

 

പഠന ഗൈഡുകൾ

പാഠ പുസ്തകത്തെ അഞ്ച് റീഡിങ് സെക്ഷനുകളായി തിരിക്കും. ഓരോന്നിലും ഇതിനെ തുടർന്ന് ഒരു പരീക്ഷയും ഉണ്ടാകും. പരീക്ഷകൾക്ക് നിങ്ങളെ സഹായിക്കാനായി നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാന പദങ്ങളും ആശയങ്ങളും അടങ്ങുന്ന ഒരു പഠന ഗൈഡ് ഓരോ റീഡിങ് സെക്ഷനുകൾക്കുമൊപ്പം ഉണ്ടാകും. ആദ്യ പഠന ഗൈഡ് ക്രിസ്തുവിന്റെ ജീവിതം, 1-ൽ നിന്ന് ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

സാമ്പിൾ പഠന ഗൈഡ് ഡൌൺലോഡ് ചെയ്യുക

 

പഠന സഹായങ്ങൾ

ചില കോഴ്സുകൾക്ക് നിങ്ങളെ പഠനത്തിൽ സഹായിക്കുന്ന ഭൂപടങ്ങളും ചാർട്ടുകളും ഉണ്ടാവും. ക്രിസ്തുവിന്റെ ജീവിതം, 1-ൽ നിന്ന് ഒരു പഠന സഹായി ഡൌൺലോഡ് ചെയ്യാൻ താഴെ ക്ലിക്ക് ചെയ്യുക.

സാമ്പിൾ പഠന സഹായി ഡൌൺലോഡ് ചെയ്യുക

പരീക്ഷകൾ

അഞ്ച് സെക്ഷൻ ടെസ്റ്റുകളും ഒരു അന്തിമ, സമഗ്ര പരീക്ഷയുമുണ്ട്. ഓരോ പരീക്ഷയും നിങ്ങൾക്ക് സൌകര്യം ഉള്ളപ്പോൾ എഴുതാം. താഴെ കാണുന്ന സാമ്പിളിലേതു പോലെ 50 വരെ ചോദ്യങ്ങളാവും ഒരു ടെസ്റ്റിൽ ഉണ്ടാവുക. ടെസ്റ്റുകൾ ഗ്രേഡ് ചെയ്യുകയും നിങ്ങൾ ഓരോ തവണയും ടെസ്റ്റ് പൂർത്തിയാക്കിയ ഉടനെ റിസൾട്ടുകൾ കാണിച്ചു തരികയും ചെയ്യും.

 

ml-Test-Cutoff

 

ക്രിസ്തുവിന്റെ ജീവിതം, 1-ൽ പ്രവേശിക്കുക