വ്യക്തിഗത തെരഞ്ഞെടുപ്പ്

നിങ്ങൾക്കിഷ്ടമുള്ള ഒരു വ്യക്തിഗത കോഴ്സിലൂടെ നിങ്ങളുടെ അറിവ് വർധിപ്പിക്കുക.

ഞങ്ങളുടെ ഒരു വ്യക്തിഗത കോഴ്സ് മുഖേന ബൈബിളിൽ നിങ്ങൾക്കാഗ്രഹമുള്ള ഒരു ബുക്ക് സമഗ്രമായി പഠിക്കുക. ബൈബിളിലെ നിങ്ങളുടെ പ്രിയപ്പെട്ട ബുക്ക് കൂടുതൽ ആഴത്തിൽ പഠിക്കാൻ ആയാലും, മനസ്സിലാക്കാൻ പ്രയാസമുള്ള ഒരു ബുക്ക് കൂടുതൽ നന്നായി മനസ്സിലാക്കാനായാലും ഒരു ബൈബിൾ ഗ്ലാസിനെയോ പഠന ഗ്രൂപ്പിനെയോ പഠിപ്പിക്കും മുൻപുള്ള റിഫ്രഷർ കോഴ്സ് ആയാലും ബൈബിൾ സന്ദേശങ്ങൾ സംബന്ധിച്ചുള്ള നിങ്ങളുടെ അറിവ് വർധിപ്പിക്കാൻ ഏറ്റവും മികച്ച മാർഗമാണ് ഞങ്ങളുടെ വ്യക്തിഗത കോഴ്സുകൾ.

ഞങ്ങളുടെ കോഴ്സുകൾ കാണുക


Learn at your own pace

നിങ്ങളുടെ സ്വന്തം വേഗതയിൽ പഠിക്കുക

നിങ്ങളുടെ സ്വന്തം വേഗതയിൽ പഠിക്കാൻ അനുവദിക്കുമ്പോൾ തന്നെ പഠനത്തിന് ഒരു ചട്ടക്കൂട് ത്രൂ ദ സ്ക്രിപ്ചേഴ്സ് ഓൺലൈൻ നിങ്ങൾക്ക് നൽകുന്നു.

എല്ലാ അധ്യയന നിലകൾക്കും അനുയോജ്യം

നിങ്ങൾ ഒരു പുതിയ കൃസ്ത്യാനി ആയാലും ദൈവത്തിന്റെ അനുഭവസമ്പന്നനായ വിദ്യാർഥി ആയാലും ഓരോ ത്രൂ ദ സ്ക്രിപ്ചേഴ്സ് കോഴ്സും ഗുണമേന്മയേറിയ അധ്യയനം നൽകുന്നു.

ഒരു കോഴ്സിൽ എന്തെല്ലാം ഉണ്ടാകും?

ഓരോ കോഴ്സിലും നിങ്ങൾക്ക് ആവശ്യമുള്ള എല്ലാം ഉണ്ട്. അമൂല്യമായ ഡിജിറ്റൽ ടെക്സ്റ്റ് ബുക്ക് ഉൾപ്പടെ ഡൌൺലോഡ് ചെയ്ത മെറ്റീരിയലുകൾ കോഴ്സിനു ശേഷവും നിങ്ങൾക്ക് സൂക്ഷിക്കാം. ഓരോ കോഴ്സും പൂർത്തിയാക്കാൻ നിങ്ങൾക്ക് 50 ദിവസം വരെ ലഭിക്കും. കോഴ്സിന്റെ നീളം കൂട്ടണമെങ്കിൽ ആദ്യ 50 ദിവസങ്ങൾക്കു ശേഷം ചെറിയ തുകയ്ക്ക് അത് ചെയ്യാം.

അനുഭവസമ്പന്നരായ പ്രൊഫസർമാരും പണ്ഡിതരും തയാറാക്കിയ ഒരു ഡിജിറ്റൽ പാഠപുസ്തകം

പ്രധാന ആശയങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്നതിന് 5 പഠന ഗൈഡുകൾ

വിജയകരമായ വായന ഉറപ്പാക്കാൻ 6 പരീക്ഷകൾ

നിങ്ങളെ ട്രാക്കിൽ തുടരാൻ സഹായിക്കുന്നതിന് ഒരു റീഡിങ് പേസ് ഗൈഡ്

ഭൂപടങ്ങൾ, ചാർട്ടുകൾ, വീഡിയോകൾ തുടങ്ങിയ സപ്ലിമെന്റൽ മെറ്റീരിയലുകൾ

നിങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്ന കോഴ്സ് തെരഞ്ഞെടുക്കുക

ഒരു സമയത്ത് ഒന്ന് എന്ന രീതിയിലാണ് ഞങ്ങളുടെ കോഴ്സുകൾ ഡിസൈൻ ചെയ്തിട്ടുള്ളത്. ഞങ്ങളുടെ ലഭ്യമായ എല്ലാ കോഴ്സുകളും താഴെ കൊടുക്കുന്നു. നിങ്ങൾക്ക് ഇഷ്ടമുള്ള കോഴ്സ് പൂർത്തിയാക്കിയ ശേഷം അടുത്ത കോഴ്സിലേക്ക് പോകാനോ ലഭ്യമായ കോഴ്സുകളിൽ നിന്ന് ഇഷ്ടമുള്ളതു തെരഞ്ഞെടുക്കാനോ നിങ്ങൾക്ക് സാധിക്കും.

നിശ്ചിത കോഴ്സ് ഗ്രൂപ്പുകൾ പൂർത്തിയാക്കിയാൽ നിങ്ങൾ അച്ചീവ്മെന്റ് സർട്ടിഫിക്കറ്റുകൾ നൽകും. ഈ ഗ്രൂപ്പുകളെ താഴെ നിറങ്ങൾ വഴി സൂചിപ്പിക്കുന്നു.