മത്തായി 1—13

മത്തായി എഴുതിയ സുവിശേഷം, പുതിയനിയമം ആരംഭിക്കുന്നത് പഴയനിയമത്തിലെ വാഗ്ദത്തങ്ങളും പ്രവചനങ്ങളും നിവര്ത്തിപ്പാനായി വന്ന രാജാവായ യേശുക്രിസ്തുവിനെ പരിചയപ്പെടുത്തിക്കൊണ്ടാണ്. തന്റെ പാഠത്തിന്റെ ആദ്യപകുതിയില് സെല്ലേര്സ് എസ്. ക്രെയ്ന് ജെആര്., യേശുവിന്റെ ജനനത്തെയും വരുവാനുള്ള രാജ്യത്തെക്കുറിച്ചുള്ള തന്റെ ഉപദേശങ്ങളെയുമാണ് പരിശോധിക്കുന്നത്. പുരുഷാരത്തിന്റെ യേശുവിനോടുള്ള പ്രതികരണം എങ്ങനെ ഒരു കൊടുങ്കാറ്റായി മാറി അദ്ദേഹം കാണിച്ചു തരുന്നു. അതിന്റെ ഫലം അടുത്ത പാഠ്യപദ്ധതിയില് പൂര്ത്തിയാക്കിയിട്ടുണ്ട് (മത്തായി 14-—28).


കോഴ്സിനൊപ്പം എന്താണുള്ളത്?

ഈ 50 ദിന കോഴ്സിൽ നിങ്ങൾക്ക് ആവശ്യമുള്ള എല്ലാം ഉണ്ട്. ഇത് പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെങ്കിൽ 30 ദിവസത്തേക്കു കൂടി നീട്ടാം. ചില സാമ്പിൾ കോഴ്സ് മെറ്റീരിയലുകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഡിജിറ്റൽ ബുക്ക്

മത്തായി 1—13 എഴുതിയ സെല്ലേര്സ് എസ്. ക്രെയ്ന് ജെആര്. എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് ആയിരിക്കും ഈ കോഴ്സിൽ നിങ്ങളുടെ അധ്യാപകൻ. കോഴ്സ് കഴിഞ്ഞും നിങ്ങൾക്കിത് സൂക്ഷിക്കാം.

അഞ്ച് പഠന ഗൈഡുകൾ

പ്രധാന വാക്കുകൾ, ആശയങ്ങൾ, വ്യക്തികൾ, വായിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട സ്ഥലങ്ങൾ എന്നിവ സംബന്ധിച്ച് വിവരങ്ങൾ നൽകി നിങ്ങളെ ടെസ്റ്റിനു തയാറാക്കാൻ ഇവ സഹായിക്കും.

ആറു പരീക്ഷകൾ

നിങ്ങളെ തടസ്സപ്പെടുത്തുന്നതിനു പകരം സഹായിക്കാൻ ഉദ്ദേശിച്ചുള്ള പരീക്ഷകളിൽ നിങ്ങൾ പഠിക്കേണ്ട ഭാഗത്തു നിന്നുള്ള അമ്പത് ചോദ്യങ്ങൾ ഉണ്ടാകും. പഠിപ്പിച്ച കാര്യങ്ങൾ നിങ്ങൾക്ക് മനസ്സിലായെന്ന് ഉറപ്പാക്കാനാണിത്. അവസാനത്തെ പരീക്ഷ സമഗ്രമായിരിക്കും.

റീഡിങ് പേയ്സ് ഗൈഡ്

റീഡിങ് പേസ് ഗൈഡിന്റെ സഹായത്തോടെ നിങ്ങളുടെ വായനാ ഷെഡ്യൂളിനു മുകളിൽ തുടരുക. നിങ്ങൾ ആഗ്രഹിക്കുന്ന സമയത്ത് കോഴ്സ് തീർക്കാൻ ഓരോ ദിവസവും ഏതൊക്കെ പേജുകൾ തീർക്കണമെന്ന് ഈ ഗൈഡ് നിങ്ങൾക്ക് പറഞ്ഞു തരുന്നു.

പഠന സഹായികൾ

കോഴ്സിലെ നിങ്ങളുടെ പഠനത്തെ പൂരിപ്പിക്കുന്ന അധിക പഠന വസ്തുക്കളാണ് ഈ കോഴ്സിലുള്ളത്.